Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യുക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചു
Reporter
സപ്പോരിസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വക്താവ് ആന്ദ്രേ തുസ് പറഞ്ഞു.


വെള്ളിയാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ആക്രമണം അവസാനിപ്പിക്കാന്‍ യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടു. ''ഇത് പൊട്ടിത്തെറിച്ചാല്‍, അത് ചോര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലുതായിരിക്കും! റഷ്യക്കാര്‍ തീപിടുത്തം ഉടന്‍ അവസാനിപ്പിക്കണം,'' കുലേബ ട്വീറ്റ് ചെയ്തു.

യുക്രെയ്‌നിലെ ആണവനിലയത്തിലെ നിലവിലെ സ്ഥിതി 'സുരക്ഷിതം' എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കി.

അതേസമയം, റൊമാനിയയില്‍ ഒരു ഹ്യുമാനിറ്റേറിയന്‍ ഹബ് സ്ഥാപിക്കുന്നതോടൊപ്പം യുക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക സംരക്ഷണം അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച സമ്മതിച്ചു. യൂറോപ്യന്‍ യൂണിയന്റെ നീക്കങ്ങള്‍ റഷ്യയ്ക്കെതിരായ ഉപരോധത്തിന് സമാന്തരമായി വന്നതാണ്.
 
Other News in this category

 
 




 
Close Window