Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിദേശത്തു നിന്ന് പണം കടം എടുക്കാന്‍ വേണ്ടിയാണ് കെ-റെയിലിന്റെ കല്ലിടുന്നതെന്ന് രമേശ് ചെന്നിത്തല
Reporter
സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്ലിടുന്നത് സര്‍ക്കാരിന് വിദേശവായ്പ എടുക്കാനാണ്. ചങ്ങനാശേരി അതിരൂപതയുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ വികാരമാണ് അതിരൂപത മുന്നോട്ട് വച്ചത്. കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകള്‍ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരത്തില്‍ തീവ്രവാദ സംഘടനകള്‍ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണം. വിദേശ ഫണ്ട് വാങ്ങി അഴിമതി നടത്താന്‍ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കെ റെയില്‍ കല്ല് സ്ഥാപിക്കുന്നത്. അതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാര്‍ട്ടി നടപടി. പിറവത്ത് സമരത്തില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറി തങ്കച്ചനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി മേല്‍ക്കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തില്‍ പങ്കെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചന്‍ പാര്‍ട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window