Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
Reporter
ഏഴ് അധ്യാപകര്‍ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.

ഗഡഗിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂളിലും സിഎസ് ഗേള്‍സ് ഹൈസ്‌കൂളിലുമാണ് വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരീക്ഷ എഴുതാന്‍ യൂണിഫോം നിര്‍ബന്ധമാണ്. ഇത് മറികടന്നാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്‌കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴില്‍ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്.
 
Other News in this category

 
 




 
Close Window