Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
കായികം
  Add your Comment comment
ആരാധകരുടെ രോമാഞ്ചം ആയിരുന്നു; ജയിലിലേക്ക് പോകുമ്പോള്‍ ഒരു തുള്ളി കണ്ണീരൊഴുക്കാന്‍ ഇപ്പോള്‍ ആരുമില്ല
Reporter
ടെന്നീസ് ആരാധകരായ ഒരു തലമുറയുടെ രോമാഞ്ചമായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ബോറിസ് ബെക്കര്‍. ടെന്നീസ് ലോകത്ത് സൂപ്പര്‍താരമായി വിരാജിച്ച ബോറിസ് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നിരിക്കുകയാണ്. എച്ച്എംപി വാന്‍ഡ്സ്വര്‍ത്ത് ജയിലിലേക്കാണ് താരത്തെ അയച്ചിരിക്കുന്നത്.

തന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനായി 54-കാരനായ ബേക്കര്‍ 2.5 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തികളും, ലോണും ഒളിപ്പിച്ചെന്ന വഞ്ചനാ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. വിക്ടോറിയനില്‍ ശിക്ഷ അനുഭവിച്ച് തുടങ്ങിയ ബോറിസ് ബെക്കര്‍ക്ക് ഇവിടെ ചുരുങ്ങിയത് ഒരു വര്‍ഷവും, മൂന്ന് മാസവും അകത്ത് കിടക്കാം.

2017ലാണ് ബോറിസ് ബെക്കര്‍ പാപ്പരായി പ്രഖ്യാപിച്ചത്. ഇതോടെ 50 മില്ല്യണ്‍ പൗണ്ടിലേറെ ലോണ്‍ തിരിച്ചടയ്ക്കാത്ത സാഹചര്യമുണ്ടായി. സ്പെയിനിലെ മല്ലോര്‍ക്കയിലുള്ള എസ്റ്റേറ്റിന്റെ പേരിലായിരുന്നു ഇത്. ഈ ഘട്ടത്തില്‍ തന്റെ ബിസിനസ് അക്കൗണ്ടില്‍ നിന്നും മുന്‍ ഭാര്യ ബാര്‍ബറ ബെക്കര്‍, അകന്ന് കഴിയുന്ന ഭാര്യ ഷാര്‍ലി ലിലി ബെക്കര്‍ തുടങ്ങിയ മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് 390,000 പൗണ്ട് ഇദ്ദേഹം ട്രാന്‍സ്ഫര്‍ ചെയ്തു.

ഇതിന് പുറമെ ജര്‍മനിയിലെ സ്വന്തം പട്ടണമായ ലെയ്മെനില്‍ 1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള പ്രോപ്പര്‍ട്ടിയിലെ ഷെയര്‍ വെളിപ്പെടുത്തുന്നതിലും ബോറിസ് പരാജയപ്പെട്ടു. 700,000 പൗണ്ടിന്റെ ബാങ്ക് ലോണും, ടെക് സ്ഥാപനത്തിലെ 75,000 ഷെയറുകളും ടെന്നീസ് താരം മറച്ചുവെച്ചു. ടാക്സ് വെട്ടിച്ചതിനും, ടാക്സ് വെട്ടിക്കാന്‍ ശ്രമിച്ചതുമായ കുറ്റങ്ങള്‍ക്കാണ് ബോറിസ് ബെക്കര്‍ക്ക് രണ്ട് വര്‍ഷത്തെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത് നല്‍കിയത്.
 
Other News in this category

 
 




 
Close Window