Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
34 വര്‍ഷം മുന്‍പുള്ള കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ
Reporter
മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.


മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദുവിന് വിധിച്ച ശിക്ഷയില്‍ ഇരയുടെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്.
 
Other News in this category

 
 




 
Close Window