Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ലോകകപ്പ് ടിക്കറ്റ് ഫിഫയുടെ അനുമതിയില്ലാതെ വില്‍ക്കരുത്, കൈമാറ്റം ചെയ്യരുത്: പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം റിയാല്‍ ഫൈന്‍
Reporter
ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് മത്സര ടിക്കറ്റ് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ 2,50,000 റിയാല്‍ (54,57,500 ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടി വരും.
ലോകകപ്പിന്റെ ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ സ്വീകരിച്ച നിയമ നടപടികള്‍ അനുസരിച്ചാണിത്. 2021 ലെ 10-ാം നമ്പര്‍ നിയമ പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മത്സര ടിക്കറ്റ് ഇഷ്യു ചെയ്യുകയോ വില്‍ക്കുകയോ പുനര്‍ വില്‍പന നടത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ രണ്ടര ലക്ഷം റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്.

ഫിഫയുടെ അനുമതിയില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് സാധുതയില്ല. മുന്നറിയിപ്പില്ലാതെ ഏതു സമയവും ടിക്കറ്റുകള്‍ റദ്ദാക്കപ്പെടും. ഫിഫയുടെ ടിക്കറ്റ് നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചു കൊണ്ട് ടിക്കറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ സിവില്‍, ക്രിമിനല്‍ ശിക്ഷാ നടപടികളും പിഴയും അനുഭവിക്കേണ്ടി വരും. ടിക്കറ്റ് എടുക്കുന്ന വ്യക്തിയ്ക്ക് ഏതെങ്കിലും തരത്തില്‍ മത്സരം കാണാന്‍ സൗകര്യപ്പെടാതെ വന്നാല്‍ ഫിഫയുടെ ഔദ്യോഗിക റീ-സെയില്‍ പ്ലാറ്റ്ഫോമിലൂടെ തന്നെ ടിക്കറ്റ് പുനര്‍വില്‍പന നടത്താം.
 
Other News in this category

 
 




 
Close Window