Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമ്മ പാവ്‌ലോ മൈനോ അന്തരിച്ചു
reporter
ഈ മാസം 27ന് ഇറ്റലിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടന്നു. കഴിഞ്ഞ ആഴ്ച അമ്മയെ കാണാന്‍ സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. മെഡിക്കല്‍ ചെക്കപ്പിനായുള്ള യാത്രക്കിടെയായിരുന്നു സോണിയ അമ്മയെ സന്ദര്‍ശിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.


കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ''ശ്രീമതി സോണിയാ ഗാന്ധിയുടെ മാതാവ് പാവ്‌ലോ മൈനോ ഇറ്റലിയിലെ വസതിയില്‍ 27 ഓഗസ്റ്റ് ശനിയാഴ്ച അന്തരിച്ചു. സംസ്‌കാരം ഇന്നലെ നടന്നു''- അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നിരവധി തവണ ഇറ്റലിയിലെത്തി അമ്മൂമ്മയെ സന്ദര്‍ശിച്ചിരുന്നു. 2020ല്‍ തുടര്‍ച്ചയായി രാഹുല്‍ വിദേശ യാത്ര നടത്തുന്നുവെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അസുഖബാധിതയായ ബന്ധുവിനെ കാണാനുള്ള സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്ന് പാര്‍ട്ടി വിശദമാക്കിയിരുന്നു.

സ്റ്റെഫാനോ മൈനോ ആണ് ഭര്‍ത്താവ്. നാദിയാ, അനൗഷ്‌കാ എന്നീ രണ്ടു മക്കള്‍ കൂടിയുണ്ട്.
 
Other News in this category

 
 




 
Close Window