Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഓണസദ്യക്ക് കുട്ടികള്‍ ക്ഷണിച്ചു: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉച്ചയ്ക്ക് സ്‌കൂളിലെത്തി
reporter
മുള്ളറംകോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പന്‍ ഞങ്ങള്‍ക്കൊപ്പം ഓണമുണ്ണാന്‍ വരാമോ' എന്ന് കത്തെഴുതി ചോദിച്ചപ്പോള്‍ പോകാതിരിക്കാന്‍ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. സ്‌ക്കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കുഞ്ഞു മിഴികളില്‍ കൗതുകമേറ്റി അവര്‍ ഓടിചെന്നു.

കൂട്ടത്തില്‍ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പുപ്പനെ ചേര്‍ന്നു നിന്നു, മതിയാവോളം ഫോട്ടോയെടുത്തു സദ്യ ഉണ്ണാനും ക്ഷണിച്ചു. പിന്നെ വിഭവ സമ്യദ്ധമായ ഓണസദ്യ. പലര്‍ക്കും മന്ത്രിയെ നേരില്‍ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല.

തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. കുഞ്ഞുങ്ങള്‍ എഴുതിയ കത്തുള്‍പ്പെടെ മന്ത്രി സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ.എസ് അംബിക എം.എല്‍.എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. 'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു കത്തെഴുതിയത്.
 
Other News in this category

 
 




 
Close Window