Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അന്ന് രാഹുല്‍ഗാന്ധിയുടെ ഓഫിസ് അടിച്ചു പൊളിച്ചപ്പോള്‍ പിരിച്ചു വിട്ട എസ്എഫ്‌ഐയുടെ കമ്മിറ്റി പുനസംഘടിപ്പിച്ചു
reporter
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ട എസ്. എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. നേതൃനിരയില്‍ മാറ്റമില്ലാതെയാണ് പുനസംഘടന. എം.പി. ഓഫീസ് ആക്രമണത്തില്‍ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പടെ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.


ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ജൂണ്‍ 24 നാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസ് ആക്രമിച്ച പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ നടുകയും ചെയ്തു.
12 ദിവസം റിമാന്‍ഡ് കഴിഞ്ഞാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപ ബോണ്ടിലാണ് ജാമ്യം. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

ഓഫീസ് ആക്രമണം വന്‍ വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം അടക്കം തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്.
 
Other News in this category

 
 




 
Close Window