Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം ലഭിക്കും? ഞാന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍
reporter
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാന്‍ താന്‍ റബര്‍ സ്റ്റാമ്പ് അല്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാല നിയമ ഭേദഗതി, ലോകായുക്ത നിയമ ഭേദഗതി എന്നിവയുടെ പേര് പരാമര്‍ശിക്കാതെ ഉള്ളടക്കം ചോദ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. ഇതുവരെ നടന്ന നിയമപരമല്ലാത്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയമപരമാക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ബില്ലുകളെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഒപ്പിടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഗവര്‍ണറുടെ മറുപടി. - ''സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. ബന്ധുനിയമനം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം ലഭിക്കും? സ്വയംഭരണം പരിപാവനമായ ആശയമാണ്. ഭരണഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂ.''- ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യയ്ക്കു പുറത്ത് ഉടലെടുത്ത രാഷ്ട്രീയ ആദര്‍ശം മുറുകെപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഭീഷണിപ്പെടുത്തി ഭരിക്കാമെന്നാണ് കരുതുന്നത്. അവരുടെ പേര് താന്‍ പറയുന്നില്ല. അവര്‍ തന്നെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window