Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ന് ബിര്‍മിംഗ്ഹാമില്‍
Text by: @ UKMALAYALAMPATHRAM
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ശനിയാഴ്ച ബിര്‍മിങ്ഹാമില്‍ വച്ചു നടക്കും. ബിര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്‌വേഡ് സിക്‌സ് ഫൈവ് വെയ്‌സ് ഗ്രാമര്‍ സ്‌കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്‌പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേള്‍ഡിന്റെ നാലാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടന്‍ സെന്റ്. തോമസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി ഗായകസംഘമായിരുന്നു. മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് രണ്ടാം സ്ഥാനവും കവന്‍ട്രി വര്‍ഷിപ് സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേള്‍ഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണില്‍ ആരംഭിച്ച ക്രിസ്ത്യന്‍ ഡിവോഷണല്‍ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വര്‍ഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 -16 വയസ്, 17 -21 വയസ്. ഓരോ ക്യാറ്റഗറികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ കരോള്‍ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികള്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി ഒക്ടോബര്‍ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ ക്വയര്‍ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കരോള്‍ ഗാനമത്സരത്തിന്റെ രെജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 10 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Contact numbers: 07958236786 / 07828456564 / 07500058024
 
Other News in this category

 
 




 
Close Window