Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഗംഭീരമായി; ഹന്ന കലാതിലകം
Report By: Aneesh John
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 'കലോത്സവം 2022 ' വിജയകരമായി ജഡ്ജ്മിഡോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തില്‍ 22 നു നടന്നു. കലാപരമായി വിവിധ മേഖലകളില്‍ കഴിവുള്ളവര്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മാറ്റുരുക്കാനുമുള്ള ഒരു വലിയ വേദിയായിരുന്നു എല്‍ കെ സി കലോത്സവം. കോവിഡിന് ശേഷം നടന്ന .ഈ കലോത്സവത്തില്‍ 'കലാതിലക പട്ടം' ഹന്ന ബെന്‍സി നൈസാം പങ്കെടുത്ത വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങി നേടിയെടുത്തു ഇഞ്ചോടിഞ്ചു മത്സരങ്ങള്‍ ആണ് നടന്നത് . നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു മറ്റു അംഗങ്ങളും കൂടിയായപ്പോള്‍ കലാമേള കെങ്കേമം ആയി. വിജയികള്‍ക്കും പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികളെയും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ കമ്മിറ്റി അഭിനന്ദിച്ചു.


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലകാരണങ്ങളാല്‍ മുടങ്ങികിടന്നിരുന്ന ഈ കലാമേളക്ക് പുനര്‍ജീവന്‍ നല്‍കി നടത്തുകയെന്നത് ഈ വര്‍ഷത്തെ കമ്മിറ്റിയുടെ ഒരു ലക്ഷ്യമായിരുന്നു. ഈ കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും അവരെ പരിശീലിപ്പിച്ച ഗുരുക്കന്മാര്‍ക്കും മാതാപിതാക്കള്‍ക്കും അവര്‍ക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നല്‍കി കലാമേള അങ്കണത്തില്‍ എത്തിയത് വേറിട്ട അനുഭവമായി ഈ കലാമേളക്ക് വേദി നല്‍കിയതു ജഡ്ജ്മീഡോ കമ്മ്യുണിറ്റി കോളേജായിരുന്നു കോളജിന്റെ ഫെസിലിറ്റി മാനേജര്‍ റീത്തക്കു നന്ദി അറിയിച്ചു. വിധി കര്‍ത്താക്കളായെത്തി കലോത്സവത്തിന് ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയത് മാളവിക നായര്‍, പ്രിയ നായര്‍, കീര്‍ത്തി നായര്‍, ഗോപീകൃഷ്ണന്‍, ബാലു പിള്ളൈ, സോണി ജോര്‍ജ്, ഷാജിമോന്‍ മാത്യൂ എന്നിവര്‍ ആയിരുന്നു.

ഈ കലാമേളക്ക് ശബ്ദവും വെളിച്ചവും നല്‍കി സാങ്കേതികമായ എല്ലാ പിന്തുണയും നല്‍കിയ ഡ്രീംസ് ഇവെന്റ്‌സിനും സാരഥി അനൂപ് ജോസഫ് & ടീമ് ഗംഭീര പ്രകടനം കാഴ്ച വെച്ചു . കലോത്സവത്തിന്റെ വിജയത്തിനായി കൈമെയ്യ് മറന്നു പ്രവര്‍ത്തിച്ചതു കലോത്സവകമ്മിറ്റിയും , ഫുഡ് കമ്മിറ്റിയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ ഓരോ ഭാരവാഹികള്‍ക്കും നന്ദി രേഖപ്പെടുത്തി. വരുംവര്‍ഷങ്ങളില്‍ ഇതവണത്തേതിലും മത്സരാര്‍ത്ഥികളും ജനപങ്കാളിത്തവുമായി ഈ കലാമേള നടത്തിക്കൊണ്ടു പോകുന്നതിനും നാടിന്റെ കലാപാരമ്പര്യത്തെ കൈപിടിച്ച് കൊണ്ടുപോകുന്നതിനും കഴിയട്ടെ എന്ന് ടീം എല്‍ കെ സി ക്ക് വേണ്ടി ജോസ് തോമസ് (പ്രസിഡന്റ്) അജീഷ് കൃഷ്ണന്‍ (സെക്രട്ടറി) എന്നിവര്‍ ആശംസിച്ചു.
 
Other News in this category

 
 




 
Close Window