Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
സാഹിത്യകാരന്‍ സക്കറിയ ലണ്ടനില്‍ എത്തുന്നു: സ്വീകരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു
Text by: Reporter
മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും കേരള സാഹിത്യ അക്കാഡമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ പോള്‍ സക്കറിയയ്ക്ക് ലണ്ടനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സ്വീകരണം ഒരുക്കുന്നു. ഈസ്റ്റ് ഹാമിലുള്ള കേരള ഹൗസില്‍ നല്‍കുന്ന സ്വീകരണം എസ്സെന്‍സ് ഗ്ലോബല്‍ യുകെയും കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായി ആണ് മുഖാമുഖം പ്രോഗ്രാം ഒരുക്കുന്നത്.


കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മലയാളത്തിന്റെ സര്‍ഗ്ഗജീവിതത്തിന്റെ ഭാഗമായി മാറിയ പോള്‍ സക്കറിയ മത രാഷ്ട്രീയ കോമരങ്ങള്‍ സമൂഹത്തെ ദ്രോഹിക്കുന്ന പ്രവണതകളെ സധൈര്യം തുറന്ന് പറയാന്‍ മടികാണിക്കാത്ത അപൂര്‍വം എഴുത്തുകാരില്‍ വേറിട്ടുനില്‍ക്കുന്ന ഒരാളാണ്. നാട്ടില്‍നിന്നും അന്ധ വിശ്വാസങ്ങളുടെ ഭാണ്ഡകെട്ടുമായി യുകെയില്‍ എത്തിയ പ്രവാസികളെ അതില്‍ നിന്ന് മോചിപ്പിച്ച് ശാസ്ത്ര ബോധം, മാനവികത എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം പ്രെഫഷണലുകളുടെ സംരംഭമാണ് യുകെയില്‍ പ്രവര്‍ത്തിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരെ അണിനിരത്തി നടത്തിയ പ്രഭാഷണങ്ങളും പ്രോഗ്രാമുകളും ധാരാളം ആള്‍ക്കാരെ ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. നവോത്ഥാനം നടന്ന മണ്ണില്‍ വന്നിട്ടും മലയാളികള്‍ നാട്ടിലെ അന്ധവിശ്വാസങ്ങളും ജാതിമത ചിന്തകളും പിന്തുടരുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ആന്ന് എസ്സെന്‍സ് ഗ്ലോബല്‍ യുകെ നടത്തുന്നത്.

2010 ല്‍ ലണ്ടനില്‍ ആരംഭിച്ച 'കട്ടന്‍ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കവിയരങ്ങുകള്‍ എന്നിവയിലൂടെ മലയാള സാഹിത്യവുമായി ബന്ധപ്പെട്ടു പ്രവാസ ലോകത്തു പ്രവര്‍ത്തിക്കുന്നു. 2017 നവംബറില്‍ യുകെയിലെ മലയാളി എഴുത്തുകാരുടെ ആദ്യത്തെ ദേശീയ സംഗമം ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍, മലയാള അസോസിയേഷന്‍ ഓഫ് യുകെയുടെ ആസ്ഥാനമായ കേരളാഹൗസില്‍ വച്ചു നടത്തപ്പെട്ടത് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് നല്‍കി.


മുഖാമുഖം പരിപാടിയ്ക്ക് ഡോ. ജോഷി ജോസ്, പ്രിയവര്‍ദ്ധന്‍, അനില്‍ ഇടവന, ശ്രീജിത് ശ്രീധരന്‍, ടോമി തോമസ്, ജോബി ജോസഫ് എന്നിവര്‍ നേതൃത്വം കൊടുക്കും. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയ്ക്ക് നടത്തുന്ന പ്രോഗ്രാമിന്റെ വിജയത്തിനായി ഏവരുടെയും സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലത്തിന്റെ വിലാസം

Kerala House, 671 Romford Road, Manor Park, London, E12 5AD

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഡോ. ജോഷി: 07737240192, ടോമി: 07932509230, മുരളി: 07930134340, പ്രിയന്‍: 07812059822
 
Other News in this category

 
 




 
Close Window