Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 26 ന് ക്രോയിഡോണില്‍
Text by: Reporter
ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സമ്രാട്ടുമായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയില്‍ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടന്‍ നഗരം.

ചെമ്പൈ ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം.

കര്‍ണാടക സംഗീത ശാഖയില്‍ അരങ്ങേറ്റം കുറിക്കുന്നവര്‍ തുടങ്ങി ക്ലാസ്സിക്കല്‍ മ്യൂസിക്കിലെ അതി പ്രഗത്ഭര്‍ വരെ നീളുന്ന ഒട്ടനേകം സംഗീതോപാസകര്‍ നവംബര്‍ 26 ന് 2 മണി മുതല്‍ ക്രോയ്‌ഡോണ്‍ ആര്‍ച്ച്ബിഷപ്പ് ലാംഗ് ഫ്രാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും.നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള മഹോത്സവമാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. പ്രശസ്ത പിന്നണി ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തില്‍ അരങ്ങേരുന്ന സംഗീതോത്സവത്തില്‍ യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകള്‍ സ്വരാഞ്ജലി അര്‍പ്പിക്കും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരുഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ഒന്‍പതാം വര്‍ഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇതിനോടകം തന്നെ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിര്‍ഭരമായ സഗീതോത്സവ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Sangeetholsavam Venue: The Archbishop Lanfranc Academy, Mitcham Rd, Croydon CR9 3AS

Date and Time : 26 November 2021, 2 pm onwards.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
 
Other News in this category

 
 




 
Close Window