Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് മുഖേനയുള്ള എല്ലാ സേവനങ്ങളും വി.എഫ്.എസ് വഴി മാത്രമാക്കി ചുരുക്കി
Reporter
യുകെയിലെ ഇന്ത്യന്‍ എംബസി വഴിയും കോണ്‍സുലേറ്റുകള്‍ വഴിയും നല്‍കിയിരുന്ന കൂടുതല്‍ സേവനങ്ങള്‍ വി.എഫ്.എസ് വഴി മാത്രമാക്കി മാറ്റി. 24-മുതല്‍ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ തന്നെ പാസ്‌പോര്‍ട്ട് പുതുക്കല്‍, സറണ്ടര്‍, ഒ.സി.ഐ. രജിസ്‌ട്രേഷന്‍, ഒ.സി.ഐ പുതുക്കല്‍ തുടങ്ങിയ സര്‍വീസുകള്‍ പുറംജോലിക്കരാര്‍ ഏജന്‍സിയായ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസിനെ ഏല്‍പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ വില്‍ എക്‌സിക്യൂഷന്‍, ഗിഫ്റ്റ് ഡീഡ്, പവര്‍ ഓഫ് അറ്റോര്‍ണി, ബര്‍ത്ത് രജിസ്‌ട്രേഷന്‍, കൊച്ചുകുട്ടികളുടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള സത്യവാങ്മൂലം എന്നീ സര്‍വീസുകളും ഇനി വി.എഫ്.എസ് വഴിയായിരിക്കും.

ഇത്തരം സര്‍വീസുകള്‍ക്കായി വളരെയേറെ ആളുകള്‍ എംബസിയില്‍ ദിവസവും എത്തുന്ന സാഹചര്യത്തില്‍ പൊതുജന താല്‍പര്യവും ജോലിക്കാരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ഹൈക്കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിവിധ കോണ്‍സുലാര്‍ സര്‍വീസുകള്‍ക്കായി 24നു ശേഷം ഹൈക്കമ്മിഷനിലോ കോണ്‍സുലേറ്റുകളിലൊ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ അതിനു പകരം തൊട്ടടുത്ത വി.എഫ്.എസ്. സെന്ററില്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് അപേക്ഷ നല്‍കേണ്ടതാണ്.
ലണ്ടനിലെ ഗോസ് വെല്‍ റോഡ്, ഹാണ്‍സ്ലോ എന്നിവിടങ്ങളിലും ബര്‍മിംഗ്ഹാം , എഡിന്‍ബറോ നഗരങ്ങളിലുമാണ് വി.എഫ്.എസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.
വി.എഫ്.എസ് നല്‍കുന്ന പാസ്‌പോര്‍ട്ട്, ഒ.സി.ഐ. സേവനങ്ങള്‍ എംബസി നേരിട്ടു നല്‍കിയിരുന്നതിനേക്കാള്‍ മികച്ചതായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ വി.എഫ്.എസിലേക്ക് മാറ്റുന്നത് പ്രവാസി സമൂഹത്തിനു ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
Other News in this category

 
 




 
Close Window