Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി 9 മണിക്കൂര്‍ ചോദ്യം ചെയ്തു: ലൈഫ് മിഷന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ കത്ത്
Text by TEAM UKMALAYALAM PATHRAM
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി. ഇന്ന് ഒന്‍പത് മണിക്കൂറിലധികം നേരമാണ് സി എം രവീന്ദ്രന്റെ ഇ ഡി ചോദ്യം ചെയ്തത്. രാവിലെ 9.30നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
അതേസമയം ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ലൈഫ് മിഷന് ഇ ഡി് കത്ത് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിഎം രവീന്ദ്രന്‍ ഒഴിവായത്.

ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.
 
Other News in this category

 
 




 
Close Window