Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അല്‍ബേനിയയിലെ മുന്‍ ചാരത്തലവന്‍ 15വര്‍ഷമായി ബ്രിട്ടന്‍ പൗരനായി കഴിയുന്നു.
Reporter
ലണ്ടന്‍:അഭയാര്‍ത്ഥികള്‍ക്ക് യാതൊരു നേട്ടവുമില്ലാതെ സഹായം നല്‍കുന്നത് ബ്രിട്ടണിന്റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ട് നാളേറെയായി.അല്‍ബേനിയയില്‍ മുന്‍ ചാര വിഭാഗതലവന്‍ ഇലിര്‍ കംബാരോ 15വര്‍ഷമായി ബ്രിട്ടനില്‍ ബെനഫിറ്റുകളുടെ സഹായത്തില്‍ കഴിയുന്നത് ഇതിന് ഒരു ഉദാഹരണ്.

1996 ആഗസ്റ്റില്‍ ബ്രിട്ടണിലെത്തിയ 56കാരനായ ഇയാളെ നാടുകടത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല.കൊസോവോയില്‍ നിന്ന് സെര്‍ബിയക്കാരുടെ പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ടയാളാണ് എന്നാണ് ഇയാള്‍ ബ്രിട്ടീഷ് അധികൃതരെ അറിയിച്ചിരിക്കുന്നത്.ഷക്ക ഷത്രി എന്ന വ്യാജപ്പേരില്‍ രേഖകളും ഹാജരാക്കി.വെസ്റ്റ് ലണ്ടനിലെ ഫുള്‍ഹാം റോഡില്‍ കൗണ്‍സില്‍ ഫ്‌ലാറ്റും അനുവദിച്ചു.ഇന്‍ കപാസിറ്റി ബെനഫിറ്റ് അനുവദിച്ച ഇയാള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടും നല്‍കി.

ബെനഫിറ്റ് സംബന്ധിച്ച ഒരു രേഖയില്‍ അറിയാതെ സ്വന്തം പേര് എഴുതിയതാണ് കുംബാരോയ്ക്ക് വിനയായത്.ഈ പേര് ആരുടേതാണെന്ന് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുന്നിലുള്ളത് അല്‍ബേനിയയിലെ കുറ്റവാളിയാണെന്ന് കണ്ടെത്തി.അല്‍ബേനിയയിലെ ചാരവിഭാഗം മേധാവിയായിരിക്കെ നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.2009മാര്‍ച്ചില്‍ ഇയാളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി നാടുകടത്താന്‍ ഉത്തരവിട്ടെങ്കിലും അല്‍ബേനിയയില്‍ അറസ്റ്റ് വാറന്റ് റദ്ദാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷമാണ് അല്‍ബേനിയയില്‍ നിന്നും യഥാര്‍ത്ഥരേഖകള്‍ എത്തിയത്.കുംബാരോയെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും താന്‍ ഷക്ക ഷത്രിയാണെന്ന് വാദിച്ചു.ഇപ്പോഴത്തെ അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും അയാളുടെ അഭിഭാഷകന്‍ വാദിച്ചു.കേസ് ഇനി നവംബറില്‍ പരിഗണിക്കും.
 
Other News in this category

 
 




 
Close Window