Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കശ്മീരിലെ പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഷാഹിദ് ലത്തീഫിനെ പാക്കിസ്ഥാനില്‍ അജ്ഞാതന്‍ കൊലപ്പെടുത്തി
Text By: Team ukmalayalampathram
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി 2ന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാല്‍കോട്ടില്‍ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാന്‍ 4 ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

ജമ്മു കശ്മീരിലെ നിരവധി ഭീകരരുമായി ബന്ധമുള്ള ഷാഹിദ്, നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ മാതൃസംഘടനയായ ഹര്‍ക്കത്ത്-ഉല്‍- മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങളിലൂടെ തൊണ്ണൂറുകളിലാണ് ഗുജ്രന്‍വാല സ്വദേശിയായ ഷാഹിദ് ലത്തീഫ് ഭീകരപ്രവര്‍ത്തനം ആരംഭിച്ചത്. 1994 നവംബറില്‍ ഇന്ത്യയില്‍ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജയിലായി. ശേഷം 2010ല്‍ വാഗ വഴി പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.
 
Other News in this category

 
 




 
Close Window