Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം: ഒന്നാം സമ്മാനം 1000 പൗണ്ടും ട്രോഫിയും നേടിയത് ടീം തനിമ നോര്‍ത്താംപ്ടണ്‍
Text By: Team ukmalayalampathram

കലാഭവന്‍ ലണ്ടന്‍ ഒക്ടോബര്‍ 7 ശനിയാഴ്ച്ച ലണ്ടനില്‍ സംഘടിപ്പിച്ച 'ആരവം 2023' ഓള്‍ യുകെ തിരുവാതിരകളി മത്സരത്തില്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ 21 ടീമുകളാണ് മാറ്റുരച്ചത്. മത്സരത്തില്‍ ഒന്നാം സ്ഥാനം അര്‍ഹമായ ആയിരം പൗണ്ടും ട്രോഫിയും നേടിയത് ടീം തനിമ നോര്‍ത്താംപ്ടണ്‍ (ചെസ്റ്റ് നമ്പര്‍ 103). രണ്ടാം സ്ഥാനത്തിന് അര്‍ഹമായ അഞ്ഞൂറ് പൗണ്ടും ട്രോഫിയും നേടിയത് ടീം ജ്വാല KCWA ക്രോയ്‌ഡോണ്‍(ചെസ്റ്റ് നമ്പര്‍ 118), മൂന്നാം സ്ഥാനത്തിന് അര്‍ഹമായ ഇരുനൂറ്റി അന്‍പതു പൗണ്ടും ട്രോഫിയും നേടിയത് ടീം ഗുരുപ്രഭ ശ്രീനാരായണ ഗുരുമിഷന്‍ ഈസ്റ്റ് ഹാം(ചെസ്റ്റ് നമ്പര്‍ : 109) എന്നീവരാണ്. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് PAUL JOHN AND CO SOLICITORS, LONDON, എന്‍എന്‍ സിവില്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് ലണ്ടന്‍, ഗ്ലോബല്‍ സ്റ്റഡി ലിങ്ക് യുകെ, തുടങ്ങിയവരാണ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നീല്‍ ട്രാവെല്‍ ആന്‍ഡ് ടൂര്‍ ലിമിറ്റഡ്, ഓണ്‍ലൈന്‍ ബിസിനസ്, നവരുചി റെസ്റ്റോറന്റ് ഈസ്റ്റ് ഹാം തുടങ്ങിയവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.ദീപ നായര്‍, മീര മഹേഷ്, രശ്മി പ്രകാശ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ലണ്ടനിലെ ബെക്റ്റണ്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വെച്ചു നടന്ന വാശിയേറിയ മത്സരത്തില്‍ എല്ലാ ടീമുകളും ഒന്നിനോടൊന്നു കിടപിടിക്കുന്ന മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. വിധികര്‍ത്താക്കളെപ്പോലും കുഴപ്പിക്കുന്ന തരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്ക് ഒന്നിലേറെ ടീമുകള്‍ അര്‍ഹത നേടുമെന്ന രീതിയില്‍ മത്സരം ആദ്യാന്ത്യം ഉദ്യോഗജനകമായിരുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച മത്സരങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 ടീമുകള്‍ പങ്കെടുത്തു. മത്സരങ്ങളോടൊപ്പം കലാ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി, സംഗീതവും ക്ലാസിക്കല്‍ സെമിക്ലാസ്സിക്കല്‍ ബോളിവുഡ് നൃത്തങ്ങളും കേരളത്തിന്റെ കലാ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന കള്‍ച്ചറല്‍ ഷോ എന്റെ കേരളവും അവിസ്മരണീയമായി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് പോള്‍ ജോണ്‍ ആന്‍ഡ് കോ സോളിസിറ്റര്‍സ്, NN സിവില്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് ലണ്ടന്‍, ഗ്ലോബല്‍ സ്റ്റഡി ലിങ്ക് യുകെ, തുടങ്ങിയവരാണ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നീല്‍ ട്രാവെല്‍ ആന്‍ഡ് ടൂര്‍ ലിമിറ്റഡ്, ഓണ്‍ലൈന്‍ ബിസിനസ്, നവരുചി റെസ്റ്റോറന്റ് ഈസ്റ്റ് ഹാം തുടങ്ങിയവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.ദീപ നായര്‍, മീര മഹേഷ്, രശ്മി പ്രകാശ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ലണ്ടന്‍ ന്യൂഹാം കൌണ്‍സില്‍ ചെയര്‍ റോഹിനാ റഹ്‌മാന്‍, കൗണ്‍സിലര്‍മാരായ ലക്മിനി ഷാ, സൂസന്‍ മാസ്റ്റേഴ്സ്, മുസീബര്‍ റഹ്‌മാന്‍, ഇമാന്‍ ഹഖ് ന്യൂഹാം മുന്‍ സിവിക് അംബാസിഡര്‍ ഡോക്ടര്‍ ഓമന ഗംഗാധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു മുഖ്യാഥിതി ആയിരുന്ന കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ ബൈജു തിട്ടാല സമ്മാനങ്ങള്‍ വിതരണം ചെയ്തു.ടീം കലാഭവന്‍ ലണ്ടന്‍ അംഗങ്ങള്‍ 'ആരവം 2023' പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനു വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ 2024 ജൂണ്‍ മാസത്തില്‍ യുകെയില്‍ സംഘടിപ്പിക്കുന്ന മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഗ്രൂപ്പുകള്‍ സംഘടനകള്‍ 07841613973 എന്ന നമ്പറിലോ kalabhavanlondon@gmail.com എന്ന ഇമെയിലിലോ

 
Other News in this category

 
 




 
Close Window