Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
14-ാമത് ഉഴവൂര്‍ സംഗമം വെയില്‍സിലെ കഫന്‍ലീ പാര്‍ക്കില്‍; വരവേല്‍ക്കാന്‍ ഒരുങ്ങി ഷെഫീല്‍ഡ് ടീം
Text By: Team ukmalayalampathram
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉഴവൂര്‍ക്കാര്‍ ഈ വീക്കെന്റില്‍ ഒന്നിച്ചു കൂടുമ്പോള്‍ സല്ലപിച്ചും പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങള്‍ക്കായി ഉഴവൂരുകാര്‍ വീണ്ടും ഒന്നിക്കുന്നു. ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂര്‍ക്കാരേയും വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ടീം ഷെഫീല്‍ഡ് അറിയിച്ചു. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതല്‍ വെയില്‍സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ ഉഴവൂര്‍ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പണ്‍ ചെയ്തു കൊണ്ട് ഉഴവൂര്‍ സംഗമം ചെയര്‍മാന്‍ അലക്സ് തൊട്ടിയില്‍ സംഗത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്ന സെലിബ്രേഷന്‍ നൈറ്റ് ആഘോഷമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ടീം ഷെഫീല്‍ഡ് അറിയിച്ചു. ഡിസംബര്‍ രണ്ടാം തീയതി ഉഴവൂര്‍ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി യുകെയിലും വിദേശത്ത് നിന്നും വരുന്നവരെ ഉഴവൂര്‍ സംഗമം ആഭരിക്കും.


ഡിസംബര്‍ രണ്ടിന് പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനില്‍ക്കും. വിവിധ കലാപരിപാടികളായ ഡാന്‍സ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയര്‍ നൈറ്റ്, ഗാനമേള, വെല്‍ക്കം ഡാന്‍സ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികള്‍ക്കും, ടീനേജേഴ്സിനും എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്ക വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ അലക്സ് തൊട്ടിയില്‍ അറിയിച്ചു.

ഉഴവൂര്‍ക്കാര്‍ ഒന്നിച്ചു കൂടുമ്പോള്‍ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ സംഗമത്തില്‍ കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകള്‍ അയവിറക്കാനും ഉള്ള അവസരം ആയി ഈ സംഗമം മാറും എന്ന് ഉറപ്പ്. ഏകദേശം നാനൂറോളം പേര്‍ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂര്‍ സംഗമചരിത്രത്തിലെ ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ബെന്നി വേങ്ങാച്ചേരില്‍ അറിയിച്ചു.


സംഗമത്തിന് നേതൃത്വം വഹിക്കാന്‍ കോര്‍ഡിനേറ്റേഴ്സ് ആയി അലക്സ് നൊട്ടിയില്‍, ബെന്നി വേങ്ങാച്ചേരീല്‍, അഭിലാഷ് തൊട്ടിയില്‍, സിബി വാഴപ്പിള്ളില്‍, ഷാജി എടത്തിമറ്റത്തില്‍, സാബു തൊട്ടിയില്‍, മജു തൊട്ടിയില്‍, സുബിന്‍ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളില്‍ എന്നിവര്‍ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേര്‍ന്ന് ഉഴവൂര്‍ സംഗമത്തിന് വരുന്നവര്‍ക്ക് ഉഴവൂര്‍ എത്തിയ പ്രതീതി ഉളവാക്കാന്‍ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചീഫ് കോര്‍ഡിനേറ്റര്‍ അലക്സ് തൊട്ടിയില്‍ അറിയിച്ചു.


ഉഴവൂര്‍ സംഗമം ഡിസംബര്‍ മൂന്നിന് പത്ത് മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി ഉഴവൂര്‍ സംഗമം വൈകിട്ട് നാലു മണിയോടെ സമാപിക്കും എന്ന് ടീം ഷെഫീല്‍ഡ് അറിയിച്ചു.
 
Other News in this category

 
 




 
Close Window