Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നു
Text By: Team ukmalayalampathram

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ധനുമാസ തിരുവാതിര ഡിസംബര്‍ 30 ശനിയാഴ്ച രാധാകൃഷ്ണ മന്ദിറില്‍ Mandir(Gandhi Hall) ആഘോഷിക്കുകയാണ്. വൈകിട്ട് 6.00ന് ആരംഭിച്ച് 10.00ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമികരിച്ചിരിക്കുന്നത്. എല്ലാ ഭക്ത ജനങ്ങളുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലയാള മാസം ധനുവില്‍ ശുക്ലപക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം കേരളീയ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു. ഹിന്ദു ആചാരപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിന്റെ 12 ദിവസം മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. സ്ത്രീകള്‍ ഈ ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും സന്ധ്യ കഴിഞ്ഞ് മുറ്റത്ത് നിലവിളക്കിന് ചുറ്റുമായി കൈകൊട്ടിക്കളി നടത്തി ശേഷം പുലര്‍ച്ചെ ജലാശയത്തില്‍ തുടിച്ചു കുളിക്കുന്നതും തിരുവാതിരയുടെ പ്രത്യേകതയാണ്. മകയിര്യം നാളില്‍ സന്ധ്യക്ക് എട്ടങ്ങാടി നേദിച്ചതിന്ശേഷം രാത്രി മുഴുവനും ഉറക്കമൊഴിഞ്ഞ് കൈകൊട്ടിക്കളി നടത്തുന്നു, പുലര്‍ച്ചെ മംഗളം പാടി തിരുവാതിര ആഘോഷങ്ങള്‍ക്ക് വിരാമം ഇടും. ഇതിന് പുറമെ ഊഞ്ഞാലാട്ടവും തിരുവാതിരക്കാലത്തെ ആഘോഷത്തില്‍പ്പെടും. പ്രധാനമായും സ്ത്രീകളാണ് തിരുവാതിര ആഘോഷിക്കുന്നത്. കുടുംബത്തിന്റെ ശ്രേയസ് വര്‍ദ്ധിപ്പിക്കുന്നതിനും ഭര്‍ത്താവിന്റെയും മക്കളുടേയും സൗഖ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് മംഗല്യ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നത്. പെണ്‍കുട്ടികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കുന്നതിന് വേണ്ടിയും ഇതില്‍ പങ്കുചേരുന്നു. എല്ലാ ഭക്ത ജനങ്ങളേയും ഈ ആഘോഷരാവിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക . Sreekala Unnikrishnan - 07990323460 Bindu Harikumar 07894 980884 Venue Address : Radhakrishna Mandir Gandhi Hall,Brunsswick Road. M20 QB.

 
Other News in this category

 
 




 
Close Window