Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫാമിലി വിസയില്‍ കുവൈറ്റിലേക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാന്‍ സാധിക്കില്ല
reporter

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ലെന്ന് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വിസ പരിമിതപ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാണ്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്‍കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികള്‍ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തില്‍ തന്നെ 1165 അപേക്ഷകള്‍ അധികൃതര്‍ തള്ളി. ഇതില്‍ ഏറെയും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. വിവാഹ, ജനന, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, രാജ്യങ്ങളിലെ കുവൈറ്റ് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. പുതിയ നിബന്ധന പ്രകാരം അപേക്ഷകര്‍ക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂണിവേഴ്‌സിറ്റി ബിരുദവും നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ക്ക് മാത്രം ഫാമിലി വിസ നല്‍കിയാല്‍ മതി എന്നാണ് പുതിയ തീരുമാനം.

 
Other News in this category

 
 




 
Close Window