Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം മെട്രൊ: പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
REPORTER

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി). കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡിഎംആര്‍സി ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തി കെഎംആര്‍എല്‍ അവര്‍ നല്‍കിയ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുക. മെട്രോയുടെ ഒന്നാം ഘട്ടനിര്‍മ്മാണത്തിന്റെ ഡിപിആര്‍ പൂര്‍ണമായതായാണ് സൂചന.

രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാക്കി, രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡിപിആര്‍ കെഎംആര്‍എല്ലിന് സമര്‍പ്പിക്കും. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്. പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ കരമന കൈമനംവഴി പള്ളിച്ചല്‍വരെ 27.4 കിലോമീറ്റര്‍ ദൂരത്തിലാണ് നേരത്തെ ഒന്നാം ഘട്ടം വിഭാവനം ചെയ്തിരുന്നത്. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ലുലുമാള്‍, ചാക്ക, ഈഞ്ചയ്ക്കല്‍ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

 
Other News in this category

 
 




 
Close Window