Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
UK Airtport-കളിലെ ചതിക്കുഴികളെ എങ്ങനെ നേരിടാം?
Solicitor ,Paul John
ലണ്ടന്‍:UKയിലേക്ക് വിസ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം Tension-ഉം Stress-ഉം നമ്മള്‍ അനുഭവിക്കുന്നത് UKയിലെ Airport-ല്‍ വരുന്ന സമയത്താണ്.ഒരു യാത്രയ്ക്കിടയില്‍ UK-യില്‍ ഇമിഗ്രേഷന്‍ Solicitor-ആയി പ്രവര്‍ത്തിക്കുന്ന എനിക്കും ഒരനുഭവമുണ്ടായി.വിയര്‍പ്പ്‌കൊണ്ട് നനഞ്ഞിരിക്കുന്നതിനാല്‍ എന്റെ passptor ഞാന്‍ Tissue-കൊണ്ട് തുടച്ചുവൃത്തിയാക്കിയാല്‍ മാത്രമേ പരിശോധിക്കുകയുള്ളൂ എന്ന് ഒരു Immogration Officer വാശി പിടിച്ചു.Kenya-യില്‍ നിന്ന് കുടിയേറിയ ഒരു Indian വംശജയായ Immigration Officer ആണ് ഇങ്ങനെ ബലംപിടിച്ചത്.Third World രാജ്യമായ ഇന്ത്യയില്‍ നിന്നും വരുന്ന ഞാന്‍ മാരകമായ രോഗാണുക്കളുമായാണ് എത്തുന്നത്.എന്റെ Passport പരിശോധിക്കേണ്ടത് അവരുടെ ജോലിയാണെന്നും വിയര്‍പ്പിലൂടെ രോഗം പകരില്ലാത്തതിനാല്‍ വിയര്‍പ്പു ഞാന്‍ തുടക്കുകയുമില്ലെന്ന് പറഞ്ഞു.ബ്രിട്ടണിലെ മാധ്യമങ്ങള്‍ കാട്ടുന്ന ചേരികള്‍ മാത്രമുള്ള രാജ്യമല്ല ഇന്ത്യയെന്നും ബ്രിട്ടണേക്കാളും വലിയ ഒരു സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും ഞാന്‍ അവരോട് പറഞ്ഞു.ലോകത്തിലെ ആദ്യത്തെ പത്ത് കോടീശ്വരന്‍മാരില്‍ നാലും ഇന്ത്യാക്കാരാണെന്നും Canary Wharfനെ വെല്ലുന്ന അംബരചുംബികളായ കെട്ടിടങ്ങളും, ഫഌറ്റുകളും, നിരത്തുകളും ഇന്ത്യയിലുണ്ടെന്നും അവര്‍ അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഞാന്‍ പറഞ്ഞു.എന്റെ വിസ അവരോട് സഹകരിക്കാത്തതിന്റെ പേരില്‍ cancel ചെയ്യുമെന്ന ഭീഷണിയായി.ഞാന്‍ സഹകരിക്കാതിരിക്കുകയല്ല,മറിച്ച് അവര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഞാന്‍ പറഞ്ഞു.എന്റെ passport-ല്‍ സ്പര്‍ശിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ glouse ധരിച്ച് പരിശോധിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു.കൂടാതെ ഇന്ത്യന്‍ വംശജനായതുകൊണ്ട് എന്നെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളാണ് അവര്‍ ഉപയോഗിച്ചതെന്നും പറഞ്ഞു.ഞങ്ങള്‍ തമ്മിലുള്ള Argument കണ്ട് ദൂരെ നിന്നിരുന്ന Chief Immigration Officer വരികയും,അദ്ദേഹം എന്റെ Passport പരിശോധിച്ചശേഷം Entry Stamp അടിച്ച് നല്‍കുകയും ചെയ്തു.ഒരു ഇമിഗ്രേഷന്‍ അഭിഭാഷകനായ എനിക്ക് ഇത്തരത്തിലാണ് അനുഭവമെങ്കില്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിയുടെ അല്ലെങ്കില്‍ ഒരു Domestic വര്‍ക്കറുടെ അവസ്ഥയെന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.ഇതില്‍ ഏറ്റവും വലിയ വിരോധാഭാസം എന്നത് ഇന്ത്യാക്കാരായ നമ്മളോട് ഏറ്റവും അധികം വിവേചനം കാണിക്കുന്നത്, നമ്മുടെ നാട്ടുകാര്‍ തന്നെയാണെന്നുള്ളതാണ്.Heathrow Airptor-ല്‍ ഇറങ്ങുകയാണെങ്കില്‍ തൂപ്പുകാര്‍ മുതല്‍ Immigration ഉദ്യോഗസ്ഥര്‍ വരെയായി ധാരാളം ഇന്ത്യന്‍ വംശജരെ കാണാം.Landing Card കൊടുക്കുന്നതും Queue നിയന്ത്രിക്കുന്നതുമെല്ലാം ഇന്ത്യാക്കാരാണ് കൂടുതലും.ഞങ്ങള്‍ക്ക് ഇവിടുത്തെ സ്ഥിരതാമസവിസയുണ്ട്,അല്ലെങ്കില്‍ ബ്രിട്ടീഷ് Passport ഉണ്ട്.ഇനിയാരും ഇവിടെവന്ന് രക്ഷപെടണ്ട എന്ന മട്ടാണ് ഭൂരിഭാഗം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും.ഏതെങ്കിലും വെള്ളക്കാരാണ് നമ്മുടെ Passport പരിശോധിക്കുന്നതെങ്കില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ നമുക്ക് കടന്നുവരാനാകും.

നാളെ:UKയിലേക്ക് വരുമ്പോള്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നമ്മള്‍ എടുക്കണം
Show Users Comments >>
 
Other News in this category

 
 




 
Close Window