Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
UK Special
  Add your Comment comment
യുകെയില്‍ എട്ടു ശതമാനം ആളുകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്
Text By: Team ukmalayalampathram
യുകെയില്‍ ജീവന്‍രക്ഷാ മരുന്നു ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്സ് അസോസിയേഷന് വേണ്ടി ഒപ്പീനിയമാണു സര്‍വ്വെ നടത്തിയത്. രോഗികളില്‍ 8% പേര്‍ക്ക് മരുന്ന് ലഭിക്കുന്നില്ലെന്നാണ് സര്‍വെ സംഘത്തിന്റെ കണ്ടെത്തല്‍. ഫാര്‍മസികളില്‍ മരുന്നില്ലെന്ന് 33 ശതമാനം പേരും തിരിച്ചറിഞ്ഞു. ബ്രക്സിറ്റാണ് മരുന്ന് ക്ഷാമം രൂക്ഷമാക്കിയതെന്നു ആളുകള്‍ വിശ്വസിക്കുന്നു.
രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു.
 
Other News in this category

 
 




 
Close Window