Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏക സഹോദരി ആനി രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റു
reporter

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏക സഹോദരി ആനി രാജകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിസ്റ്റോളില്‍ വച്ച് കുതിരയുടെ ചവിട്ടേറ്റതിനെ തുടര്‍ന്ന് ആനി രാജകുമാരിക്ക് തലയ്ക്ക് ചെറിയ പരുക്ക് ഏറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റര്‍ഷെയറിലെ ഗാറ്റ്കോംബ് പാര്‍ക്ക് എസ്റ്റേറ്റില്‍ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് പരുക്കേറ്റത്. നിലവില്‍ രാജകുമാരി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ തുടുരുകയാണ്.

രാജകുമാരി ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റര്‍ഷെയര്‍ എസ്റ്റേറ്റില്‍ നടക്കുമ്പോഴാണ് സംഭവം നടന്നത്. ഉടന്‍ തന്നെ അടിയന്തര വൈദ്യ സേവനം എസ്റ്റേറ്റിലേക്ക് അയച്ചു. സംഭവസ്ഥലത്തെ വൈദ്യ പരിചരണത്തിന് ശേഷം, ഉചിതമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി രാജകുമാരിയെ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റി. 'ഗാറ്റ്കോംബ് പാര്‍ക്ക് എസ്റ്റേറ്റില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് രാജകുമാരിക്ക് ചെറിയ പരുക്കുകളും മസ്തിഷ്‌കാഘാതവും സംഭവിച്ചു. നിരീക്ഷണത്തിനുള്ള മുന്‍കരുതല്‍ നടപടിയായി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ തുടരുന്നു. രാജകുമാരി എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' - ബക്കിങ്ങാം കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു. രാജാവിനെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window