Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
ഹീത്രു വിമാനത്താവളത്തില്‍ യാത്രാദുരിതം, വിമാനങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍, ആളുകള്‍ വീട്ടില്‍ പോയത് ബാഗേജുകള്‍ ഇല്ലാതെ
reporter

 ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിലുണ്ടായ ഐടി തകരാറിനെ തുടര്‍ന്ന് യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തിരുന്നത് യാത്രാ ദുരിതത്തിന് വഴിതെളിച്ചു. തങ്ങള്‍ വിമാനത്തിനുള്ളില്‍ മണിക്കൂറുകള്‍ കുടുങ്ങിയെന്നും, പുറത്തിറങ്ങിയ ശേഷം ബാഗേജ് ലഭിക്കാതെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നതായും ചില യാത്രക്കാര്‍ വെളിപ്പെടുത്തി. വിമാനം ലാന്‍ഡ് ചെയ്ത് ഒരു മണിക്കൂറോളം സീറ്റില്‍ നിന്നും അനങ്ങാന്‍ പോലും അനുവദിക്കാതെ ഇരിക്കേണ്ടി വന്നതായി ഒരു യാത്രക്കാരന്‍ പറയുന്നു. വിമാനത്താവളത്തിലെ ബാഗേജ് ഏരിയയില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ യാത്രക്കാരുടെ കാത്തിരിപ്പിന് നീളമേറി. ടി5 ബാഗേജ് ഏരിയയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

ഒന്നര മണിക്കൂറോളം കാത്തുനിന്നും ലഗേജ് ലഭിക്കാതെയാണ് ചില യാത്രക്കാര്‍ക്ക് വീട്ടിലേക്ക് പോകേണ്ടി വന്നത്. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്ക് വിവരം നല്‍കാന്‍ കാലതാമസം നേരിട്ടത് പ്രശ്നം വഷളാക്കി. സംഗതി കൈവിട്ട് പോയതിന് ശേഷമാണ് ഹീത്രൂവിലെ ബ്രിട്ടീഷ് എയര്‍വേസ് ഐടി അലോക്കേഷന്‍ സിസ്റ്റത്തിലുണ്ടായ തകരാറാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് സന്ദേശം ലഭിക്കുന്നത്. യാത്രക്കാരുടെ ബാഗേജ് എത്തിച്ചേരാന്‍ ഇടയില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇമെയില്‍ അയയ്ക്കുമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ ബ്രിട്ടീഷ് എയര്‍വേസിന് പിന്തുണ നല്‍കുന്നതായി ഹീത്രൂ വക്താവ് പറഞ്ഞു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നര്‍ ബിഎയുമായി പരിശോധിച്ച ശേഷം മാത്രം എത്താനും ഉപദേശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ 5ലെ ബിഎ യാത്രക്കാരെയാണ് വിഷയം ബാധിച്ചത്. മറ്റ് എയര്‍ലൈനുകളെ ഇത് ബാധിച്ചില്ലെന്നും വിമാനത്താവളം അറിയിച്ചു.

 
Other News in this category

 
 




 
Close Window