എന്‍എച്ച്എസ് ഗീവ് ബ്ലഡ് മൂവ്മെന്റുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷന്‍ കാമ്പയിനിലും മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ സഹകരിക്കുന്ന കൗണ്‍സില്‍ ക്ളീനിംഗ് പ്രോഗ്രാമിലും പങ്കെടുത്ത് ക്രംസാല്‍ മലയാളി അസോസിയേഷന്. സംഘാടനാംഗങ്ങള് വളരെയധികം സജീവമായി തന്നെ ഈ പരിപാടിയില്‍ പങ്കെടുത്താണ് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്.
പ്രസിഡന്റ് വിനോദ് ലാല്‍, സെക്രട്ടറി ഡിനേഷ് ജോര്‍ജ്, ട്രഷറര്‍ നിയാസ് അമീന് എന്നിവര്‍ ഉള്‍പ്പെടുന്ന 15 അംഗ കമ്മിറ്റി ആണ് ഈ സിഎംഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മാഞ്ചസ്റ്ററിലെ ക്രംസാല്‍ എന്ന പ്രദേശത്തെ മലയാളി കമ്മ്യൂണിറ്റിയെ പരസ്പരം സഹായിക്കാനും സൗഹൃദങ്ങള്‍ക്കും കലാകാരന്മാരുടെ വളര്‍ച്ചയ്ക്കും രൂപം കൊടുത്ത സംഘടനയാണ് ക്രംസാല്‍ മലയാളി അസോസിയേഷന്. എല്ലാവര്‍ഷവും ഇവിടെയുള്ള മലയാളികളുടെ കലാ കായിക ഉന്നമനത്തിനും പുതിയതായി വരുന്ന ആളുകളുടെ കൂട്ടായ്മയ്ക്കും ഒന്നിച്ചുള്ള സഹകരണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. |