Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഓസ്ട്രേലിയ വന്‍ഇളവനുവദിക്കുന്നു
Reporter
കാന്‍ബറ: ഓസ്‌ട്രേലിയ വിദേശവിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. വിദേശത്തു നിന്നു പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ ഡോക്യുമെന്റില്‍ കാണിക്കേണ്ട ബാങ്ക് ഡെപ്പോസിറ്റ് അടക്കമുള്ളവയില്‍ വരെ വന്‍മാറ്റങ്ങള്‍ വരുത്തിയാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം. നിലവിലെ തുകയേക്കാള്‍ ഏകദേശം 36,000 ഡോളര്‍ കുറവു തുകയാണ് പുതിയ ചട്ടപ്രകാരം ആവശ്യമായി വരൂ. പഠന ശേഷം ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതിന് അനുവദിച്ചിരുന്ന കാലയളവിലും മാറ്റമുണ്ട്. യോഗ്യതാ ലെവലിനെ അടിസ്ഥാനമാക്കി പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കിനി രണ്ടു മുതല്‍ നാലുവര്‍ഷം വരെ രാജ്യത്തു താമസിക്കാം.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതുമൂലം വിദ്യാര്‍ത്ഥികളുടെ കുറവുകൊണ്ട് അടച്ചുപൂട്ടല്‍ ഭീക്ഷണിനേരിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കാനാണ് പുതിയ നീക്കം. ന്യൂ സൗത്ത് വെയില്‍സ് മുന്‍ മന്ത്രി മൈക്കല്‍ നൈറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചു.
അതേ സമയം സ്റ്റുഡന്റ് വിസ ലഭിക്കുന്നതിനുള്ള യോഗ്യത കര്‍ശനമാക്കിയിട്ടുണ്ട്. പഠനത്തിനു തന്നെയാണ് വരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കേണ്ടിവരും. മാത്രമല്ല പഠനശേഷം സ്വന്തം രാജ്യത്തേയ്ക്കു മടങ്ങുമെന്ന ഉറപ്പും നല്‍കേണ്ടതായും ഉണ്ട്. സ്റ്റുഡന്റ് വിസ വര്‍ക്ക് വിസയാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
 
Other News in this category

 
 




 
Close Window