മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ 18, 19, 20 തീയതികളില്‍ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്‍, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്‌ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും. |