Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വെല്‍ഫെയര്‍ ടൂറിസത്തിനെതിരേ 12 രാജ്യങ്ങള്‍ യുകെയുമായി അണിചേരുന്നു
Reporter
ലണ്ടന്‍ : ബെനിഫിറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെതിരേ യൂണിയനുള്ളില്‍ വിശാല ഐക്യം രൂപം കൊള്ളുന്നു. യുകെയാണ് തുടക്കം മുതല്‍ ഈ നിലപാടിന്റെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിക്കുന്നത്. യൂണിയനുമായി പല വിഷയങ്ങളിലും എതിര്‍ത്തു നില്‍ക്കുന്നതും യുകെ തന്നെയാണ്. ഇപ്പോള്‍ ബെനിഫിറ്റ് ടൂറിസത്തിന്റെ കാര്യത്തില്‍ 12 രാജ്യങ്ങളാണ് യുകെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഏതു രാജ്യത്തു നിന്നു യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്കും ഉടനടി സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനെ ശക്തിയായി പ്രതിരോധിക്കാന്‍ തന്നെയാണ് യുകെയുടെ തീരുമാനം. ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഭാവിയില്‍ ഈ പ്രശ്‌നം തങ്ങളും അഭിമുഖീകരിക്കാനിടയുണ്ടെന്നു മുന്‍കൂട്ടിക്കണ്ടാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ യുകെയ്‌ക്കൊപ്പം അണിനിരക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന് മനുഷ്യാവകാശ ലംഘനമാണെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ നിലപാട്. എന്നാല്‍, അവരുടെ നിര്‍ദേശം നടപ്പാക്കാന്‍ യുകെ പ്രതിവര്‍ഷം രണ്ടര ബില്യന്‍ പൗണ്ട് അധികം ചെലവാക്കേണ്ടി വരും. ഇതു കടക്കെണി രൂക്ഷമാക്കുകയും ചെയ്യും.

നിര്‍ദേശത്തിനെതിരേ ബ്രിട്ടീഷ് വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഇയാന്‍ ഡങ്കന്‍ സ്മിത്ത് ആഞ്ഞടിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടാത്ത, ഉത്തരവാദിത്വമില്ലാത്ത യൂറോപ്യന്‍ അധികാര കേന്ദ്രങ്ങള്‍ ദേശീയ പാര്‍ലമെന്റുകളില്‍ അധികാരം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ നിര്‍ദേശമെന്ന് അദ്ദേഹം തുറന്നടിച്ചു. ടോറികളുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച ശക്തമായ നിലപാട് സ്വീകരിക്കപ്പെടുമെന്നും പ്രതീക്ഷ.
 
Other News in this category

 
 




 
Close Window