Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
സിനിമ
  Add your Comment comment
ആനന്ദ് ശ്രീബാല - സിനിമയുടെ ട്രെയിലര്‍ റിലീസായി: പ്രധാന താരങ്ങള്‍ അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, മാളവിക മനോജ്
Text By: Reporter, ukmalayalampathram
വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Watch Trailer: -



നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
ത്രില്ലിംഗ് ആയ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ട്രെയിലര്‍ പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദിമധ്യാന്തം പിടിച്ചിരുത്തുന്ന മികച്ച ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.


ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകനാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷം അപര്‍ണ്ണദാസാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും ചിത്രത്തിലുണ്ട്.


ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
 
Other News in this category

 
 




 
Close Window