ബര്‍മിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ(BHIMA)ഈ വര്‍ഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയില്‍ 14-12-2024 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വൈകിട്ട് 4.30തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങള്‍ക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.
കലിയുഗവരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളില്‍ ശിരസ്സ് നമിച്ച് മനസ്സ് സമര്‍പ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികള്‍ ഭക്തിസാന്ദ്രമായ ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കുചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. |