Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
നഴ്‌സുമാരെ കൊല്ലാന്‍ ബോംബുമായി ആശുപത്രിയിലെത്തി: ചാവേര്‍ ആക്രമണം നടത്താനെത്തിയ മുഹമ്മദ് ഫാറൂഖിനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്
Text By: UK Malayalam Pathram
യുകെയില്‍ ചാവേര്‍ ആക്രമണം പദ്ധതിയിട്ട യുവാവിന് 37 വര്‍ഷം ജയില്‍ ശിക്ഷ. ലീഡ്സിലെ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയ മുഹമ്മദ് ഫാറൂഖിന് 37 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്നു ഇയാള്‍. വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബുമായി ലീഡ്സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് ഇയാള്‍ എത്തുകയായിരുന്നു. ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ഫാറൂഖിന് ശിക്ഷ വിധിച്ചത്.

ആശുപത്രിയില്‍ ബോംബുമായി എത്തിയ ഫാറൂഖിനെ തടഞ്ഞത് അവിടെയുണ്ടായിരുന്ന ഒരു രോഗിയുടെ സമചിത്തതയോടെയുള്ള ഇടപെടലാണ്. പ്രതിയുടെ ശിക്ഷാവേളയില്‍ നതാന്‍ ന്യൂബിയെന്ന ഈ രോഗി നടത്തിയ ഇടപെടലിനെ ജസ്റ്റിസ് ചീമാ ഗ്രബ് പേരെടുത്ത് പ്രശംസിച്ചു. ഫാറൂഖിനെ പറഞ്ഞ് സമാധാനിപ്പിച്ച് ബോംബ് പൊട്ടിക്കാതെ തടഞ്ഞത് ന്യൂബിയാണ്.

'ഒരു അസാധാരണക്കാരനായ സാധാരണക്കാരന്‍, അയാളുടെ മാന്യതയും ദയവുമാണ് 2023 ജനുവരി 20ന് ഒരു പ്രധാന ബ്രിട്ടീഷ് ആശുപത്രിയുടെ മറ്റേണിറ്റി വിംഗില്‍ വിതയ്ക്കുമായിരുന്ന ദുരന്തം തടഞ്ഞത്', ന്യൂബിയെ പ്രശംസിച്ച് കോടതി പറഞ്ഞു. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ അമേരിക്കന്‍ ബേസായ ആര്‍എഎഫ് മെന്‍വിത്ത് ഹില്ലിനെ അക്രമിക്കുകയായിരുന്നു ഫാറൂഖിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇവിടുത്തെ അതീവസുരക്ഷ മറികടക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്ലാന്‍ ബി'യായി ആശുപത്രിയിലേക്ക് എത്തിയത്.

ജനുവരി 20ന് പുലര്‍ച്ചെയാണ് ഫാറൂഖ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ എത്തുന്നത്. ഈ ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്നു പ്രതി. തന്റെ സഹജീവനക്കാരോടുള്ള ദേഷ്യമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. താന്‍ തീവ്രവാദി അക്രമത്തിന് ശ്രമിച്ചതല്ലെന്നാണ് ഫാറൂഖ് വാദിച്ചത്.
 
Other News in this category

 
 




 
Close Window