Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
വെസ്റ്റ് സസെക്‌സില്‍ വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക സന്ദേശങ്ങള്‍ അയച്ച അധ്യാപകന് ആജീവനാന്ത വിലക്ക്
reporter

വെസ്റ്റ് സസെക്‌സ്: 15 വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സയന്‍സ് അധ്യാപകന് അധ്യാപനത്തില്‍ നിന്ന് ആജീവനാന്ത വിലക്ക്. വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങ്ങിലെ ഡുറിങ്ടണ്‍ ഹൈസ്‌കൂളിലെ സയന്‍സ് കോ-ഡയറക്ടറായിരുന്ന അലക്‌സ് മുഹമ്മദ് (35)നെയാണ് നടപടി ബാധിച്ചത്. അലക്‌സ് 2,000ലധികം ഇമെയിലുകള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചതായാണ് കണ്ടെത്തിയത്. അധ്യാപന സമയത്തിന് ശേഷം 11 വിദ്യാര്‍ഥിനികളുമായി പ്രത്യേക അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ഫോട്ടോകളും അയച്ചതായി തെളിവുകള്‍ പുറത്തുവന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് അലക്‌സ് അധ്യാപനം ഉപേക്ഷിച്ച് മാനേജിങ് കണ്‍സള്‍ട്ടന്റായി ജോലി സ്വീകരിച്ചു. അന്വേഷണത്തില്‍, വിദ്യാര്‍ഥികളില്‍ ഒരാളുമായി നിരന്തരം ലൈംഗിക ചാറ്റ് നടത്തിയതും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മദ്യപിക്കുന്നതിനെക്കുറിച്ച് ചാറ്റ് നടത്തിയതും തെളിഞ്ഞു.

2022 ജനുവരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളോട് തെറ്റായ രീതിയില്‍ പെരുമാറിയതിനാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, പിന്നീട് വീണ്ടും മുന്നറിയിപ്പുകള്‍ ലഭിച്ചു. ജൂണ്‍ 30ന് നടന്ന ലീവേഴ്‌സ് ബോളില്‍ പെണ്‍കുട്ടികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സഹപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണങ്ങളും സ്‌കൂള്‍ ഇമെയില്‍ അക്കൗണ്ടും പരിശോധിച്ചാണ് തെളിവുകള്‍ കണ്ടെത്തിയത്. ചില സന്ദേശങ്ങളുടെ സമയവും ഉള്ളടക്കവും അനുചിതമാണെന്ന് അലക്‌സ് സമ്മതിച്ചെങ്കിലും, ലൈംഗിക ചുവയുള്ളതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നിരുന്നാലും, സന്ദേശങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അവയ്ക്ക് 'ലൈംഗിക ചുവയുണ്ട്' എന്ന് പാനല്‍ കണ്ടെത്തി. വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് അലക്‌സ് മുഹമ്മദിനെ അധ്യാപനത്തില്‍ നിന്ന് ആജീവനാന്തം വിലക്കിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window