Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലോക സന്തോഷ സൂചികയില്‍ യുകെ 23-ാം സ്ഥാനത്ത്, ഇന്ത്യ 118-ാമത്
reporter

ന്യൂഡല്‍ഹി: 2025ലെ ലോകസന്തോഷ സൂചികയില്‍ വീണ്ടും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്നിലെത്തുന്നത്. പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ അയല്‍ രാജ്യമായ പാകിസ്താനും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഫലസ്തീന്‍ 108ാമത് എത്തിയപ്പോള്‍ 109ാമതാണ് പാകിസ്താന്‍. 147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രായേല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. റഷ്യ 66ാം സ്ഥാനത്തും യുക്രൈന്‍ 111ാമതും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

 
Other News in this category

 
 




 
Close Window