ബ്ലാക്ക്റോക്ക്: ബ്ലാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ച് ഇടവക വികാരി ഫാ. ഡെര്‍മോട്ട് ട് ലെയ്കോക്ക് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.51 ന് ആയിരുന്നു അന്ത്യം. ന്യൂടൗണ്‍ പാര്‍ക്ക് ഇടവകപള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു. സിറോ മലബാര്‍ സഭയ്ക്കും ഇന്ത്യന്‍ സമൂഹത്തിനും അദേഹം പിന്തുണ നല്‍കി. ഫാ. ഡെര്‍മോട്ട് ട് വികാരി ആയിരുന്ന സമയത്താണ് സിറോ മലബാര്‍ സഭ ഗാര്‍ഡിയന്‍ ഏഞ്ചല്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പണം തുടങ്ങിയത്.
ബ്ലാക്ക്റോക്ക് ഇടവകയിലെ ജനത്തിന്റെ ഏത് ആവശ്യത്തിനും ഫാ. ഡെര്‍മോട്ട് സഹായവുമായി മുന്നില്‍ ഉണ്ടായിരുന്നു. ഫാ. ഡെര്‍മോട്ട് ട് ലെയ്കോക്കിന്റെ വിയോഗത്തില്‍ ഡബ്ലിന്‍ റീജന്‍ പിതൃവേദി പ്രസിഡന്റും ബ്ലാക്ക്റോക്ക് ഇടവക മുന്‍ ട്രസ്റ്റിയുമായ സിബി സെബാസ്റ്റ്യന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാദര്‍ ഡെര്‍മോട്ടിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ബ്ലാക്ക്റോക്കിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ദേവാലയത്തില്‍ നടക്കും.