ലണ്ടന്‍: ഫലസ്?തീന്‍ അനുകൂല പ്രകടനത്തില്‍ പ?ങ്കെടുത്തതിന് ?ഹോളോകോസ്?റ്റ്? അതിജീവിച്ചയാളെ ചോദ്യം ചെയ്?ത്? ലണ്ടന്‍ പൊലീസ്?. 87കാരനായ സ്?റ്റീഫന്‍ കപോസിനെയാണ്? ക്രമസമാധാന ലംഘനം ആരോപിച്ച്? പൊലീസ്? ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്?. അതേസമയം, ഇദ്ദേഹത്തെ പിന്തുണച്ച്? ലണ്ടനിലെ പൊലീസ്? സ്?റ്റേഷന്? പുറത്ത്? നിരവധി പേര്‍ തടിച്ചകൂടി. സ്റ്റീഫന്‍ കപോസിന്? പിന്തുണ എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും ഡ്രം മുഴക്കുകയും ചെയ്തു. പിന്തുണയുമായി എത്തിയവരില്‍, ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളും അതിജീവിച്ചവരുടെ പിന്‍ഗാമികളും ഉണ്ടായിരുന്നു. 'ഹോളോകോസ്റ്റ് അതിജീവിച്ചരുടെ പിന്‍ഗാമികള്‍ വംശഹത്യയ്ക്കെതിരെ' എന്നെഴുതിയ ബാനറും ഇവര്‍ ഉയര്‍ത്തി.
ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചതിന് കപോസിനെപ്പോലുള്ള ജൂതന്മാര്‍ പൊലീസില്‍നിന്ന് പീഡനം നേരിടുന്നത് അസംബന്ധമാണെന്ന് ഹോളോകോസ്?റ്റില്‍നിന്ന്? അതിജീവിച്ചയാളുടെ മകനായ മാര്‍ക്ക് എറ്റ്‌കൈന്‍ഡ് വ്യക്?തമാക്കി. 'നമ്മള്‍ സംസാരിക്കുമ്പോള്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നു. സ്റ്റീഫന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ലോകത്തോട് പ്രതിഷേധിക്കാനും ഈ വംശഹത്യ അവസാനിപ്പിക്കാനും യാചിക്കുമായിരുന്നു, കാരണം അതാണ് നാമെല്ലാവരും ഹോളോകോസ്റ്റില്‍നിന്ന് പഠിക്കേണ്ട പ്രധാന പാഠം' -മാര്‍ക്ക് എറ്റ്‌കൈന്‍ഡ് കൂട്ടിച്ചേര്‍ത്തു. ജനുവരി 18ന് നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ്? പൊലീസ്? അറസ്?റ്റ്? ചെയ്?തത്?. വൈറ്റ്ഹാളില്‍ നിന്ന് ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്കുള്ള പൊലീസ് ലൈനുകള്‍ ലംഘിച്ചെന്നും പ്രകടനത്തിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ നേതാക്കളും മറ്റ് പ്രമുഖരും ലംഘിച്ചതായും ?പൊലീസ് ആരോപിച്ചു. എന്നാല്‍, ?പൊലീസി?െന്റ ആരോപണം പ്രതിഷേധക്കാര്‍ നിഷേധിച്ചു. പ്രകടനത്തിനിടെ പൂക്കളും പ്ലക്കാര്‍ഡും കയ്യിലേന്തിയാണ്?? കപോസ്? പ?ങ്കെടുത്തിരുന്നത്?. 'ഈ ഹോളോകോസ്റ്റ് അതിജീവിച്ചയാള്‍ പറയുന്നു: ഗാസയിലെ വംശഹത്യ നിര്‍ത്തുക' -എന്നായിരുന്നു പ്ലക്കാര്‍ഡിലെ വാചകം. പ്രകടനത്തില്‍ പ?ങ്കെടുത്ത എംപിമാരായ ജെറമി കോര്‍ബിന്‍, ജോണ്‍ മക്‌ഡൊണല്‍ എന്നിവരെയടക്കം ?പൊലീസ്? ചോദ്യം ചെയ്?തിട്ടുണ്ട്?.