Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെ ഇന്‍ഷൂറന്‍സ് മാനേജ്‌മെന്റ് തലപ്പത്ത് മലയാളി
reporter

തൃശൂര്‍: പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സര്‍വേഷിന്റെ ലോകം തൃശൂരിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാല്‍, പൂങ്കുന്നത്തു നിന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല വഴി ബിസിനസ് ലോകത്തേക്കു പറന്നുയര്‍ന്ന സര്‍വേഷ് രാമചന്ദ്രന്റെ ഇപ്പോഴത്തെ പ്രൊഫൈല്‍ എളുപ്പം പറഞ്ഞുതീര്‍ക്കാവുന്നതല്ല. അമേരിക്കയിലും യൂറോപ്പിലുമായി വളര്‍ന്നു പന്തലിച്ച ഇന്‍ഷുറന്‍സ് കമ്പനിയായ ലെമനേഡിന്റെ യുകെ കണ്‍ട്രി ഹെഡ് ആണു സര്‍വേഷ്. വിക്കിപ്പീഡിയയുടെ യുകെയിലെ പത്തംഗ ബോര്‍ഡ് മെംബേഴ്‌സിലൊരാളായും സേവനമനുഷ്ഠിക്കുന്നു.

ബിസിനസ്, ടെക്‌നോളജി രംഗത്തേക്കു സര്‍വേഷിന്റെ വളര്‍ച്ചയ്ക്കു വിത്തുപാകിയതു ജന്മദേശമായ തൃശൂര്‍ തന്നെ. പൂങ്കുന്നത്തെ പഠനകാലത്തിനു ശേഷം ഓക്‌സ്ഫഡില്‍ ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിയില്‍ ഉപരിപഠനം നടത്തി. മുംബൈയിലും ദുബായിയിലും പാരിസിലും കെനിയയിലും ജോലിചെയ്ത ശേഷമാണു ലണ്ടനില്‍ ലെമനേഡിന്റെ തലപ്പത്തെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ബിസിനസ് പടുത്തിയര്‍ത്തിയ ലെമനേഡിനു മാനുഷിക മുഖം നല്‍കാന്‍ സര്‍വേഷിനായി. ക്ലെയിം ചെയ്യപ്പെടാത്ത തുകകള്‍ സന്നദ്ധ സേവനത്തിനായി കമ്പനി വിനിയോഗിക്കുന്നുണ്ടെന്നു സര്‍വേഷ് പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരതയ്ക്കായി സജീവമായി പ്രവര്‍ത്തിക്കുന്ന സര്‍വേഷ് വിക്കിപീഡിയയുടെ യുകെ ബോര്‍ഡ് മേംബേഴ്‌സിലൊരാളാണ്. ടെന്നിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായടക്കം ദീര്‍ഘകാലം പ്രവര്‍ത്തിച്ച അച്ഛന്‍ രാമചന്ദ്രന്റെ പാത പിന്തുടര്‍ന്നു ടെന്നിസ് കളിയിലും മികവു പുലര്‍ത്തി.

 
Other News in this category

 
 




 
Close Window