Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
കൃഷിയിടത്തില്‍ കണ്ടെത്തിയ അപൂര്‍വ നാണയത്തിന് യുകെയില്‍ ലഭിച്ചത് 5000 പൗണ്ട്
reporter

ലണ്ടന്‍: കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ നാണയത്തിന് യുകെയില്‍ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്. ഏകദേശം 1900 ലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന റോമന്‍ കാലത്തെ ഈ നാണയം വെസ്റ്റ് മിഡ്ലാന്‍ഡിലെ കിങ്‌സ്?വിന്‍ഫോര്‍ഡില്‍ നിന്നുള്ള റോണ്‍ വാള്‍ട്ടേഴ്സ് (76) എന്നയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡഡ്ലിക്ക് സമീപമുള്ള വാള്‍ ഹീത്തില്‍ നിന്നാണ് ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയില്‍ ഈ ഗണത്തില്‍പ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം സ്വിറ്റ്സര്‍ലന്‍ഡില്‍ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാലപഴക്കമുള്ള നാണയം വിറ്റു പോയത്. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവര്‍ത്തിയെയാണ് നാണയത്തില്‍ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയില്‍ നാണയം കണ്ടെത്തിയോ ആ കര്‍ഷകന് വില്‍പനയില്‍ നിന്നുള്ള വരുമാനത്തിന്റെ പകുതി ലഭിക്കും എന്നതാണ് യുകെയിലെ നിയമം. അതിനാല്‍ നാണയം കണ്ടെത്തിയ റോണ്‍ വാള്‍ട്ടേഴ്‌സിന് ബാക്കി തുകയായ 2500 പൗണ്ടാണ് ലഭിക്കുക. യുകെയില്‍ അതിപുരാതന കാലത്തെയെന്ന് കരുതുന്ന അമൂല്യമായ വസ്തുക്കള്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window