വെസ്റ്റ് മിഡ്ലാന്‍ഡസ്: വെസ്റ്റ് മിഡ്ലാന്‍ഡസില്‍ പരംജിത് കൗര്‍ (സോണി- 46) കൊല്ലപ്പെട്ട കേസില്‍ 50 വയസ്സുകാരനായ ഹര്‍മീന്ദര്‍ മട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. നാളെ പ്രതിയെ വോള്‍വര്‍ഹാംപ്ടണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച രാവിലെ ഓള്‍ഡ്ബറിയിലെ സ്വാന്‍ ക്രസന്റില്‍ കൊല്ലപ്പെട്ട നിലയിലാണ് പരംജിത് കൗറിനെ കണ്ടെത്തിയത്.
പരംജിതിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വെസ്റ്റ് മിഡ്ലന്‍ഡ്സ് പൊലീസ് വക്താവ് അറിയിച്ചു. വരും ദിവസങ്ങളില്‍ സംഭവം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കും. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് വഴിയോ അടിയന്തര സേവന നമ്പറിലോ ബന്ധപ്പെടാം.