Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
സാമ്പത്തിക പരിമിതി: പൊലീസില്‍ വന്‍ തോതില്‍ വെട്ടിച്ചുരുക്കല്‍
reporter

ലണ്ടന്‍: സാമ്പത്തിക പരിമിതികള്‍ കാരണം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യന്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി.

ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരമായ ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മെറ്റ് പൊലീസില്‍ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗളി സൂചന നല്‍കിയിരുന്നു. വകുപ്പിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍പ്പെടെ 2300 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിനു പകരം പുതിയ നിയമനങ്ങള്‍ കുറച്ചും, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിച്ചും പരമാവധി പിടിച്ചുനില്‍ക്കാനാണ് നിലവിലെ തീരുമാനം.

 
Other News in this category

 
 




 
Close Window