Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
വിദേശ പഠനം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി, വിസ ഫീസ് 13 ശതമാനം വര്‍ധിപ്പിച്ച് യുകെ, ഓസ്‌ട്രേലിയ
reporter

ന്യൂഡല്‍ഹി: യുകെയും ഓസ്‌ട്രേലിയയും രാജ്യാന്തര അപേക്ഷകര്‍ക്കുള്ള വീസ ചാര്‍ജുകളും ട്യൂഷന്‍ ഫീസുകളും 13% വരെ വര്‍ധിപ്പിക്കും. ഈ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിദേശത്ത് സന്ദര്‍ശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹ്രസ്വകാല സന്ദര്‍ശക വീസ, തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍, ദീര്‍ഘകാല യൂണിവേഴ്സിറ്റി കോഴ്‌സുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.

മിക്ക വിഭാഗങ്ങളിലുമുള്ള വീസ, ഇമിഗ്രേഷന്‍ ഫീസ് ഘടന എന്നിവ യുകെ സര്‍ക്കാര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ആറു മാസത്തെ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വീസ ഫീസ്, 115 പൗണ്ടില്‍നിന്ന് (ഏകദേശം 12,700 രൂപ) 127 പൗണ്ടി (ഏകദേശം 14,000 രൂപ)ലേക്ക് ഉയരും. ദീര്‍ഘകാല സന്ദര്‍ശക വീസ ഫീസുകളിലും മാറ്റമുണ്ട്. സ്റ്റുഡന്റ് വീസയ്ക്കായി അടയ്‌ക്കേണ്ട തുക 490 പൗണ്ടില്‍നിന്ന് 524 പൗണ്ടായി ഉയരും. ജോലി സംബന്ധമായ ചില വിഭാഗങ്ങളിലാണ് ഏറ്റവും വലിയ വര്‍ധനയുണ്ടായത്. മൂന്നു വര്‍ഷം വരെ താമസിക്കുന്നതിനുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ഫീസ് 719 പൗണ്ടില്‍നിന്ന് 769 പൗണ്ട് ആയും ഇന്നവേറ്റര്‍ ഫൗണ്ടര്‍ വീസയ്ക്കുള്ള ഫീസ് 1,191 പൗണ്ടില്‍നിന്ന് 1,274 പൗണ്ട് ആയും വര്‍ധിക്കും. തൊഴിലുടമകള്‍ നല്‍കുന്ന സ്‌പോണ്‍സര്‍ഷിപ്പ് ചെലവുകളിലും മാറ്റമുണ്ട്. ഒരു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ 525 പൗണ്ട് ചെലവാകും. അതായത്, നിലവിലുള്ള 239 പൗണ്ടിനേക്കാള്‍ ഇരട്ടിയിലധികം.

യുകെ സര്‍വകലാശാല ഫീസിലെ മാറ്റങ്ങള്‍ 2017 മുതല്‍ മരവിപ്പിച്ചിരുന്ന ഇംഗ്ലണ്ടിലെ ആഭ്യന്തര സര്‍വകലാശാല ട്യൂഷന്‍ ഫീസ്, പണപ്പെരുപ്പത്തിനൊപ്പം വര്‍ധിപ്പിക്കുമെന്ന് യുകെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. 2025-26 അധ്യയന വര്‍ഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ഥികളെയാണ് ഈ ഫീസ് വര്‍ധന പ്രധാനമായും ബാധിക്കുക. പ്രതിവര്‍ഷം 9,250 പൗണ്ട് എന്ന നിലവിലെ പരിധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രമേണ 10,500 പൗണ്ട് ആയി ഉയരും. ഓസ്‌ട്രേലിയന്‍ വീസ ഫീസിലെ പ്രധാന മാറ്റങ്ങള്‍ സ്റ്റുഡന്റ് വീസയുടെ (സബ്ക്ലാസ് 500) തുക 1,600 ഓസ്‌ട്രേലിയന്‍ ഡോളറില്‍നിന്ന് (?85,600) ഏകദേശം 1,808 ഓസ്‌ട്രേലിയന്‍ ഡോളറായി (? 96,800) ഉയരും. സന്ദര്‍ശക, തൊഴില്‍ വീസകളിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. വര്‍ധനവിനുശേഷം, വര്‍ക്ക് വീസയ്ക്ക് ഏകദേശം 1,130 ഓസ്‌ട്രേലിയന്‍ ഡോളര്‍ (?60,490) ആണ് ഫീസാവുക. ഫെബ്രുവരിയില്‍ തന്നെ നടപ്പാക്കിയതാണു താല്‍കാലിക ഗ്രാജ്വേറ്റ് വീസ ഫീസ് വര്‍ധന. പ്രാഥമിക അപേക്ഷകരുടെ അടിസ്ഥാന അപേക്ഷാ ഫീസിലെ മാറ്റം 15 ശതമാനത്തോളമാണ്.

ഓസ്ട്രേലിയയിലെ ട്യൂഷന്‍ ഫീസ് വര്‍ധന 2025 മുതല്‍ നിരവധി ഓസ്ട്രേലിയന്‍ സര്‍വകലാശാലകളും രാജ്യാന്തര വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുകയുണ്ടായി. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതാണു തീരുമാനത്തിനു പിന്നിലെന്നാണു സര്‍വകലാശാലകള്‍ പറയുന്നത്. ചില കോഴ്സുകളുടെ ഫീസ് 7 ശതമാനത്തിലധികം വരെ ഉയരുമെന്നു സര്‍വകലാശാലകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പറയുന്നു. മെല്‍ബണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് പഠനത്തിനിപ്പോള്‍ പ്രതിവര്‍ഷം 56,480 ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവാകും. ക്ലിനിക്കല്‍ മെഡിസിന്‍ കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 112,832 ഓസ്‌ട്രേലിയന്‍ ഡോളറോളം ഫീസാകും.

 
Other News in this category

 
 




 
Close Window