ലണ്ടന്‍: യുകെയിലെ മലയാളി വിദ്യാര്‍ഥി കെവിന്‍ ഏബ്രഹാം എഴുതിയ സയന്‍സ് ഫിക്ഷന്‍ ബുക്ക് 'ദ ലാസ്റ്റ് കൈമേറ' ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് പ്രകാശനം ചെയ്തു. ഇന്നലെ വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
നോര്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ് വിദ്യാര്‍ഥിയായ കെവിന്‍ ബാസില്‍ഡണില്‍ താമസിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി മൂന്നുപറയില്‍ ഏബ്രഹാം ജോസഫിന്റെയും ജോമി ജോസിന്റെയും മകനാണ്.