Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു, ബ്രിട്ടനില്‍ എംപി അറസ്റ്റില്‍
reporter

സോമര്‍സെറ്റ്:കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പീഡിപ്പിച്ചതിനും ലേബര്‍ പാര്‍ട്ടി എംപി യുകെയില്‍ അറസ്റ്റില്‍. ഇംഗ്ലണ്ടിലെ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ്-ഹാന്‍ഹാം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഡാന്‍ നോറിസിനെ ആണ് അറസ്റ്റ് ചെയ്തത്. എംപിയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഞെട്ടലില്‍ ആയ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ അടിയന്തിരയോഗം ചേര്‍ന്ന് ഡാന്‍ നോറിസിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. എവണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് ആണ് എംപിയെ അറസ്റ്റ് ചെയ്തത്. എംപി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതായി പൊലീസ് അറിയിച്ചു. 65 വയസ്സുകാരനായ ഡാന്‍ നോറിസ് 2024 ലാണ് കണ്‍സര്‍വേറ്റീവ് എംപി ജേക്കബ് റീസ്-മോഗിനെ പരാജയപ്പെടുത്തി 5319 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

1997 മുതല്‍ 2010 വരെ വാന്‍സ്ഡൈക്ക് സീറ്റിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു . ജയിംസ് ഗോര്‍ഡന്‍ ബ്രൗണിന്റെ കീഴില്‍ ജൂനിയര്‍ മന്ത്രിയായും ടോണി ബ്ലെയറിന്റെ കീഴില്‍ അസിസ്റ്റന്റ് വിപ്പുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 മുതല്‍ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെ മേയറായും സേവനമനുഷ്ഠിച്ചു വരികയാണ്. എന്നാല്‍ മേയ് മാസത്തിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനമൊഴിയും. ഡാന്‍ നോറിസ് എന്‍എസ്പിസിസി പരിശീലനം ലഭിച്ച ശിശു സംരക്ഷണ ഓഫിസറായും അധ്യാപകനായും പ്രവര്‍ത്തിക്കവേയാണ് ആദ്യ പീഡനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന 2000, 2020, 2024 വര്‍ഷങ്ങളില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി ഇപ്പോള്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window