Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് എംപിമാരെ തിരിച്ചയച്ച് ഇസ്രയേല്‍
reporter

ലണ്ടന്‍: യുകെയിലെ ലേബര്‍ പാര്‍ട്ടി എംപിമാരായ യുവാന്‍ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രയേലിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ യുകെ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. വനിതകള്‍ കൂടിയായ എംപിമാരെ തടഞ്ഞ ഇസ്രയേലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് കൊണ്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് രംഗത്ത് വന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാര്‍ക്ക് യുകെയുടെ പിന്തുണ ഉണ്ടാകുമെന്നും ഡേവിഡ് ലാമി അറിയിച്ചു. വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുക, അക്രമം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ സുരക്ഷാ സേനയെ സംബന്ധിച്ചുള്ള വിവരങ്ങ ശേഖരിക്കാനും ഇസ്രയേല്‍ വിരുദ്ധ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാനും എംപിമാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ അധികൃതര്‍ ആരോപിച്ചു. ഇസ്രയേലിനെതിരെ 'വിദ്വേഷ പ്രസംഗം' പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചതിനാലാണ് അവര്‍ക്ക് പ്രവേശനം നിഷേധിച്ചതെന്ന് ഇസ്രയേലിന്റെ ജനസംഖ്യാ, കുടിയേറ്റ അതോറിറ്റി പറഞ്ഞു. എംപിമാര്‍ ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ ഇരുവരെയും തിരിച്ചയയ്ക്കുക ആയിരുന്നു. പലസ്തീന്റെയും ഇസ്രയേലിന്റെയും നിയന്ത്രണത്തില്‍ തുടരുന്ന വെസ്റ്റ് ബാങ്കിലേക്കുള്ള യാത്രയിലായിരുന്നു എംപിമാര്‍.

 
Other News in this category

 
 




 
Close Window