Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുഎസ് താരിഫ് മറികടക്കാന്‍ വ്യവസായത്തെ സഹായിക്കുമെന്ന് യുകെ പ്രധാനമന്ത്രി
reporter

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പ്രഖ്യാപിക്കുമെന്നും കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതല്‍ സമയം നല്‍കും. ഹൈബ്രിഡ് കാറുകളുടെ വില്‍പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്. നിലവില്‍ യുഎസുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നത്. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുഎസുമായി ചര്‍ച്ച തുടരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ചര്‍ച്ചകളുടെ ഭാഗമായി പ്രധാന ടെക് കമ്പനികള്‍ പ്രതിവര്‍ഷം അടയ്ക്കേണ്ടതായി വരുന്ന 1 ബില്യന്‍ പൗണ്ടിന്റെ ഡിജിറ്റല്‍ സേവന നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയില്‍ യുഎസ് നയങ്ങള്‍ മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരന്‍ ജോണ്‍സ് പറഞ്ഞു. യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലോകമെങ്ങുമുള്ള ഓഹരി വിപണികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ ആണ് നിലവില്‍ നേരിടുന്നത്. ഏപ്രില്‍ 2 ന് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തില്‍ ഏകദേശം 5 ട്രില്യന്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്.

ബ്രിട്ടന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമെ യുഎസിന്റെ താരിഫ് നയങ്ങളെ പിന്തുണയ്ക്കുവെന്ന് കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ബ്രിട്ടന്റെ താല്പര്യങ്ങള്‍ കൂടി പരിഗണിക്കുന്ന വ്യാപാര കരാറില്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്നും കിയേര്‍ സ്റ്റാമെര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window