സസെക്‌സ്: യുകെയില്‍ മൊബിലിറ്റി സ്‌കൂട്ടറില്‍ സഞ്ചരിച്ച 105 വയസ്സുകാരന്‍ കാര്‍ തട്ടി കൊല്ലപ്പെട്ടു. സസക്‌സിലെ ഉക്ക്ഫീല്‍ഡില്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 1:44 ന് അപകടം നടന്നതെന്ന് സസെക്‌സ് പൊലീസ് അറിയിച്ചു. ഉക്ക്ഫീല്‍ഡിലെ ബ്രൂക്ക്സൈഡ് ജങ്ഷന് കിഴക്ക് ബി 2102 ബെല്‍ ഫാം റോഡ് ക്രോസ് ചെയ്യാവേയാണ് 87 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ച കാര്‍ മൊബിലിറ്റി സ്‌കൂട്ടറിനെ ഇടിച്ചത്. കാര്‍ ഓടിച്ചിരുന്ന സ്ത്രീക്ക് പരുക്ക് ഇല്ല. അപകടം നടന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.