ലണ്ടന്‍/ഡബ്ലിന്‍: യുകെയിലും അയര്‍ലന്‍ഡിലും ഇനി 'വെയില്‍ കാലം'. ഇരു രാജ്യങ്ങളിലും ഈസ്റ്റര്‍ ദിനങ്ങളില്‍ നീലാകാശവും സൂര്യപ്രകാശവും കാണാന്‍ കഴിയുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അയര്‍ലന്‍ഡില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള ചൂടേറിയ കാലാസവസ്ഥ ഈ ആഴ്ചയിലും തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറാന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. യുകെയില്‍ നേരിയ കാറ്റോടു കൂടിയ ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ എക്സീറ്ററിലെ മെറ്റ് ഓഫിസ് നല്‍കുന്ന സൂചന.
ചൊവ്വാഴ്ചയോടെ ഇംഗ്ലണ്ടിന്റെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലും സ്‌കോട്ട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളിലും ഇതേ താപനില തന്നെ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസ് നല്‍കുന്ന പ്രവചനം. ബുധനാഴ്ച മിക്കവര്‍ക്കും സൂര്യപ്രകാശത്തോടൊപ്പം ചൂട് അനുഭവപ്പെടുമെങ്കിലും താപനില 9 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടിലും വെയില്‍സിലും 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില കാണാനാകും. എന്നിരുന്നാലും യുകെയിലെ കര്‍ഷകര്‍ മുന്‍കരുതല്‍ എടുക്കണമെന്നും പകല്‍സമയത്തെ താപനില ഉയരുമ്പോഴും രാത്രികളില്‍ തണുപ്പ് വരാനുള്ള സാധ്യത ഉണ്ടെന്നും മെറ്റ് ഓഫിസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.