|
യുകെയില്‍ താമസിക്കുന്ന മകന്റേയും കുടുംബത്തിന്റെയും ഒപ്പം കുറച്ചു ദിവസം താമസിക്കാനായി നാട്ടില്‍ നിന്നെത്തിയ അമ്മ കുഴഞ്ഞുവീണു മരിച്ചു. കടയില്‍ ചെന്ന് ഷോപ്പിങ് നടത്തുന്നതിനിടെയാണ് അന്ത്യം. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.
ഓള്‍ഡ്ഹാമില്‍വച്ചായിരുന്നു സംഭവം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുമ്പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി സന്ദര്‍ശക വിസയില്‍ ജാന്‍സി ബ്രിട്ടനിലെത്തിയത്.
പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. |